108 ദുര്‍ഗ്ഗാലയങ്ങള്‍

ദുര്‍ഗ്ഗാലയങ്ങള്‍ നൂറ്റെട്ടും ദുഷ്കൃതം ദൂരെ നീങ്ങുവാന്‍
ദു:ഖം പോക്കേണമെന്‍ പോറ്റി ദുര്‍ഗ്ഗാദേവീ നമോസ്തുതേ

വലയാലയമാദിക്കും, തൈക്കാടും, കടലായിലും,
കന്യാകുമാരി, കാമേക്ഷി, മൂകാംബി, ചെറുകുന്നിലും,
കുമരനെല്ലൂരു,കാപീടു, ചേരനെല്ലൂരു, ചെങ്ങളം,
തോടിപ്പാളി, ഇടപ്പള്ളി,പേരൂര്‍ക്കാവു്‌, മയില്‍പുറം,
വെള്ളിത്തട്ടഴകത്തെന്നും,ചാത്തന്നൂര്‍, നെല്ലുവായിലും,
അന്തിക്കാട്‌, പണങ്ങോട്‌,അയ്യന്തോളയ്യകുന്നിലും,
കടപ്പൂരുഴലൂരെന്നും,ചൊല്ലാംപുന്നരിയമ്മയും,കാരമുക്കു,
മടക്കുന്നി,ചെമ്പുക്കാ,വിടനാടുമേ,പുവ്വത്തിശ്ശേരി,
ചേര്‍പ്പെന്നും,കുട്ടനെല്ലൂരു,ചേര്‍ത്തല,വെള്ളിക്കുന്നെന്നു
ചൊല്ലുന്നു വെണ്ടൂര്‍,മാണിക്യമംഗലം,വിളിപ്പാ,വിളിയന്നൂരും,
വെളിയങ്കോട്‌,വിടകൊടി,ഈങ്ങയൂരു,മിടപ്പെറ്റ,
കുട്ടലും,കരുമാപ്പുറെ,ചൊല്ലാം കൈവാലയം,പത്തു രാരൂര്‍,
ചെങ്ങണ,പോത്തന്നൂര്‍,വിളിയന്നൂരു,പന്തലൂര്‍,പന്നിയങ്കര,
കുന്നിപ,തേണൂര്‍,മറവഞ്ചേരി,ഞ്ഞാങ്ങോട്ടിരി,പങ്കണൂര്‍,
കാട്ടൂര്‍,പിഷാരി,ചിറ്റണ്ട,ചോറ്റാനിക്കര രണ്ടിലും,തിരുക്കുളം,
കിടങ്ങേത്ത്‌,വിരങ്ങാട്ടൂര്‍,ശിരസ്സിലും,പേരച്ചന്നൂരു്‌, മാങ്ങട്ടൂര്‍,
തത്തപ്പള്ളി,വരക്കലും, കരിങ്ങാച്ചിറ,ചെങ്ങന്നൂര്‍,തൊഴാനൂരു,
കൊരട്ടിയും,തേവലക്കോ,ടിളംപാറ,കുറിഞ്ഞിക്കാട്ടുകാരയില്‍
തൃക്കണിക്കാടുമീയിടെ,ഉണ്ണൂര്‍,മംഗല മെന്നിവ തെച്ചിക്കോട്ടോല,
മുക്കോല,ഭക്തിയാര്‍,ഭക്തിശാ,കിഴക്കനിക്കാ,ടഴിയൂര്‍,വള്ളൂര്‍,
വള്ളൊടികുന്നിവലയും പത്തിയൂര്‍,തിരുവാലത്തൂര്‍ ചൂരക്കോടെന്നു്‌ കീഴടൂര്‍
ഇരിങ്ങോളം കടംബേരി തൃച്ചംബര മിതാദരാല്‍ ഋണനാരായണം,
നെല്ലൂര്‍, ക്രമത്താല്‍ ശാല രണ്ടിലും അഷ്ടമി കാര്‍ത്തിക ചൊവ്വാ നവമീ
വെള്ളിയാഴ്ചയും പതിനാലും തിങ്കള്‍ മുതല്‍ സന്ധ്യ കാലേ വിശേഷത.

About കോഴിപ്പുറത്ത്

ജനനം : 1968 സ്തലം : ഒറ്റപ്പാലം വിദ്യഭ്യാസം : ഒറ്റപ്പാലം NSS College B Com 1998 Pass out. ജീവിതം : പ്രവാസി
This entry was posted in ഭക്തി. Bookmark the permalink.

1 Responses to 108 ദുര്‍ഗ്ഗാലയങ്ങള്‍

  1. അജ്ഞാതന്‍ പറയുക:

    ഇതിൻ്റെ പ്രിൻ്റഡ് വേർഷൻ ഉണ്ടോ ? ഏത് പുസ്തകത്തിൽ നിന്നാണ് ?

ഒരു അഭിപ്രായം ഇടൂ